Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Connect To Work

കണക്ട് ടു ​വ​ർ​ക്ക് ; യു​വ​ജ​ന​ങ്ങ​ളെ ഉ​ത്പാ​ദ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ഉത്പാദ​​​​ന​​​​മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന പ​​​​ദ്ധ​​​​തി​​​​കൂ​​​​ടി​​​​യാ​​​​ണ് കണക്ട് ടു ​​​​വ​​​​ർ​​​​ക്ക് എ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

പ​​​​ഠ​​​​നം​ ക​​​​ഴി​​​​ഞ്ഞു ജോ​​​​ലി​​​​ക്കു ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന ധാ​​​​രാ​​​​ളം​​​​ പേ​​​​ർ നാ​​​​ട്ടി​​​​ലു​​​​ണ്ട്. ഓ​​​​രോ ജോ​​​​ലി​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​യോ​​​​ഗ്യ​​​​ത മാ​​​​ത്രം​​​​ പോ​​​​രാ, പ്ര​​​​ത്യേ​​​​ക​​​​മാ​​​​യ നൈ​​​​പു​​​​ണ്യം​​​​കൂ​​​​ടി​​​​വേ​​​​ണം. അ​​​​ങ്ങ​​​​നെ നൈ​​​​പു​​​​ണ്യം വേ​​​​ണ്ട​​​​വ​​​​ർ​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ക​​​​ണ​​​​ക്്ട് ടു വ​​​​ർ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ആ​​​​യി​​​​രം​​​​ രൂ​​​​പ പ്ര​​​​തി​​​​മാ​​​​സം ല​​​​ഭി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണു പ​​​​ദ്ധ​​​​തി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മു​​​​പ്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ചു. കു​​​​റ​​​​ച്ചു​​​​കാ​​​​ലം മു​​​​ന്പു​​​​വ​​​​രെ ക​​​​ണ്ടു​​​​വ​​​​ന്ന പ്ര​​​​വ​​​​ണ​​​​ത എ​​​​ന്തെ​​​​ങ്കി​​​​ലും കോ​​​​ഴ്സ് പ​​​​ഠി​​​​ക്കു​​​​ന്നു.

പ​​​​ഠ​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ കോ​​​​ഴ്സു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ സ്ഥി​​​​തി​​​​ക്കു മാ​​​​റ്റം വ​​​​ന്നു​​​​തു​​​​ട​​​​ങ്ങി.
പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം തൊ​​​​ഴി​​​​ല​​​​ന്വേ​​​​ഷ​​​​ണം എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ നി​​​​ന്നു മാ​​​​റി പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം തൊ​​​​ഴി​​​​ലും നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന​​​​വും എ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ലേ​​​​ക്കു കു​​​​ട്ടി​​​​ക​​​​ളെ​​​​ത്തി.


ഇ​​​​തി​​​​നാ​​​​യി ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണു ക​​​​ണ​​​​ക്ട് ടു ​​​​വ​​​​ർ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, ജി.​​​​ആ​​​​ർ.​​​​ അ​​​​നി​​​​ൽ, എ.​​​​കെ.​​​​ ശ​​​​ശീ​​​​ന്ദ്ര​​​​ൻ, കെ.​​​​ രാ​​​​ജ​​​​ൻ, കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി, വി.​​​​കെ.​​​​ പ്ര​​​​ശാ​​​​ന്ത് എം​​​​എ​​​​ൽ​​​​എ, എ.​​​​എ.​​​​ റ​​​​ഹിം എം​​​​പി എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Up